കാരന്തൂർ : മർകസ് സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐടിഐ എക്സിബിഷൻ എക്സ്പോ 24 ജനശ്രദ്ധ പിടിച്ചു പറ്റി. രണ്ടാം ദിവസമായ ഇന്നലെ ആയിരങ്ങളാണ് പ്രദർശനം കാണാൻ എത്തിയത് . ഓട്ടോമാറ്റിക് പാർക്കിംഗ് ഇൻഡിക്കേറ്റർ, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഹെൽമെറ്റ് കൂളർ,സ്മാർട്ട്ഫോൺ കൂളർ, ഓട്ടോമാറ്റിക് ബ്ലൈൻഡ് സ്റ്റിക്ക് , എ ഐ ക്യാമറ പ്രവർത്തനം, ഹാക്കിംഗ് കൗണ്ടർ സിസ്റ്റം, വ്യത്യസ്ത സ്പോർട്സ് വാഹനങ്ങൾ ,റോബോട്ടുകൾ ,എഫ് ഐ റൈസിംഗ് കാറുകൾ, വാഹനങ്ങളുടെ മിനിയേച്ചറുകൾ തുടങ്ങിയവ ജനങ്ങളെ തികച്ചും ആകർഷിക്കുന്നുണ്ട്. ഇന്ന് അർദ്ധരാത്രി വരെ പ്രദർശനം തുടരുമെന്ന് ഐടി പ്രിൻസിപ്പൽ എൻ മുഹമ്മദലി അറിയിച്ചു.
More News
-
മാനവ സഞ്ചാരത്തിന് മർകസിൽ സ്വീകരണം
കാരന്തൂർ: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടക്കുന്ന മാനവസഞ്ചാരത്തിന് സുന്നി... -
മർകസ് ബോയ്സ് സ്കൂൾ മെഗാ ബുക്ക് ഫെയറിന് തുടക്കം
കാരന്തൂർ: വിദ്യാർഥികൾക്ക് ഇടയിൽ വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന മെഗാ... -
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സമാപന സംഗമം നാളെ (വ്യാഴം)
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ് ക്വാലാലംപൂർ: നാലുദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ...