ന്യൂജെഴ്സി: സ്വന്തം പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ജസ്റ്റിന് മോഹ്ന്, യുഎസ് മാർഷൽമാരെയും അതിർത്തി പട്രോളിംഗ് ഏജൻ്റുമാരെയും ഫെഡറൽ ജഡ്ജിമാരെയും പരസ്യമായി വധിക്കണമെന്നും, പെൻസിൽവാനിയ സർക്കാരിനെതിരെ ആയുധമെടുക്കാൻ മിലിഷ്യ രൂപീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നതായി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി (ഡിഎ) പറഞ്ഞു.
തൻ്റെ പിതാവ് മൈക്കിൾ മോഹ്നെ കത്തിയും വടിവാളും ഉപയോഗിച്ച് ശിരഛേദം ചെയ്യുന്നതിനുമുമ്പ് മോഹൻ മാരകമായി വെടിവച്ചു കൊന്നതായി ഡിസ്ട്രിക് അറ്റോർണി ജെന്നിഫർ ഷോൺ പറഞ്ഞു. പിതാവിന്റെ ഛിന്നഭിന്നമായ തല പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അടുത്തുള്ള മുറിയിലെ പാചക പാത്രത്തിൽ വച്ചിരിക്കുകയായിരുന്നു. പിന്നീട് അമ്മ ഇത് കണ്ടെത്തി.
ഫെഡറൽ ജീവനക്കാരനായ തൻ്റെ പിതാവ് രാജ്യദ്രോഹിയാണെന്ന് വീഡിയോയിൽ മോഹൻ പറഞ്ഞു. പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണത്തെക്കുറിച്ചും തെക്കൻ യുഎസ് അതിർത്തിയെക്കുറിച്ചും ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ചും അയാള് സംസാരിച്ചു
മണിക്കൂറുകൾക്ക് ശേഷം ലെബനൻ കൗണ്ടിയിലെ നാഷണൽ ഗാർഡ് ബേസിൽ വെച്ച് ജസ്റ്റിനെ അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡിഗ്രി കൊലപാതകം, മൃതദേഹം ദുരുപയോഗം ചെയ്യുക, കുറ്റകൃത്യത്തിനുള്ള ഉപകരണങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.
ഫെഡറൽ ഗവൺമെൻ്റിനെതിരെ ആയുധമെടുക്കാൻ പെൻസിൽവാനിയ നാഷണൽ ഗാർഡിനെ അണിനിരത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് ജസ്റ്റിന് പറഞ്ഞു. സേനയിൽ ചേരാൻ ഗവർണർ ജോഷ് ഷാപ്പിറോയുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അയാള് സൂചിപ്പിച്ചതായി ഡിഎ പറഞ്ഞു.
മോഹൻ ഉപയോഗിച്ച തോക്ക് നിയമപരമായി വാങ്ങിയതാണെന്നും അയാള്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും “വ്യക്തമായ മാനസികാവസ്ഥ” ഉണ്ടെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി കൂട്ടിച്ചേർത്തു.
യൂട്യൂബിൽ ജസ്റ്റിന് പോസ്റ്റ് ചെയ്ത ഫൂട്ടേജ് ഏകദേശം 5,000 പേർ കണ്ടു, അത് നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് ആറ് മണിക്കൂർ അത് നിലനിന്നിരുന്നു.
കഴിഞ്ഞ വർഷം, ജസ്റ്റിന്റെ ഫിലാഡൽഫിയ ആസ്ഥാനമായുള്ള തൊഴിലുടമ അയാളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകളുമായി തങ്ങളെ ബന്ധപ്പെട്ടിരുന്നു. അയാളെ എങ്ങനെ പിരിച്ചുവിടാം എന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.