സെമിനോൾ കൗണ്ടി (ഒക്ലഹോമ) : 2022 ജൂലൈയിൽ പിഞ്ചുകുഞ്ഞിനെ അടിച്ച് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചതിന് കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2022 ജൂലൈ 27-ന്, ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99-ൻ്റെ ഒഴിഞ്ഞ സ്ഥലത്ത് ഒരു താൽക്കാലിക കുഴിയിൽ നിന്നാണ് പൊള്ളലേറ്റ കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്സിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ..
“ഏത് നരഹത്യയും തീർച്ചയായും ദാരുണമാണ്. എന്നാൽ ഒരു കുട്ടി കൊല്ലപ്പെടുമ്പോൾ, അത് വളരെ ബുദ്ധിമുട്ടാണ്. ഇത് കേവലം ദുരന്തമാണ്. ” ഒഎസ്ബിഐയുടെ വക്താവ് ബ്രൂക്ക് അർബെയ്റ്റ്മാൻ പറഞ്ഞു
കാലേബിൻ്റെ പിതാവ്, അന്നത്തെ 32-കാരനായ ചാഡ് ജെന്നിംഗ്സ്, കാമുകിയായ അന്നത്തെ 31-കാരി കാതറിൻ പെന്നർ എന്നിവരുടെ സെമിനോളിലെ വീട്ടിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത് പിഞ്ചുകുഞ്ഞിൻ്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണെന്നു ഒഎസ്ബിഐ പറഞ്ഞു.
ജെന്നിംഗ്സ് ബാത്ത്റൂമിൽ കാലേബിനെ ശ്വാസം മുട്ടിക്കുകയും ചെയ്തതായി കോടതി രേഖകൾ പറയുന്നു. ജെന്നിംഗ്സും പെന്നറും കാലേബിന് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും അത് വളരെ വൈകിയെന്ന് കോടതി രേഖകൾ കാണിക്കുന്നു.
ഇരുവരും ചേർന്ന് കാലെബിൻ്റെ മൃതദേഹം കത്തിച്ചു നീല പുതപ്പിൽ പൊതിഞ്ഞ് ഒരു ക്ലോസറ്റിൽ ഒളിപ്പിച്ചു, അവനെ കുഴിയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പെന്നർ അന്വേഷകരോട് പറഞ്ഞു,
ചാഡ് ജെന്നിംഗ്സ് ഫസ്റ്റ് ഡിഗ്രി-ബാലപീഡനത്തിലെ കൊലപാതകത്തിന് പരോൾ ഇല്ലാതെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഗൂഢാലോചനയ്ക്ക് 10 വർഷവും മനുഷ്യ ശവശരീരത്തെ അപമാനിച്ചതിന് ഏഴ് വർഷവും ജെന്നിംഗ്സിന് ലഭിച്ചു.
ബാലപീഡനം, ഗൂഢാലോചന, മനുഷ്യ ശവശരീരം നശിപ്പിക്കൽ എന്നീ കുറ്റങ്ങളും പെന്നർ സമ്മതിച്ചു. അവൾക്ക് 30 വർഷം തടവ് വിധിച്ചു.