മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) രണ്ടാമത് ഗ്ലോബൽ കൺവെൻഷൻ ചെയർ ആയി വിനോദ് ശ്രീകുമാറിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു. നോർത്ത് കരോലീനയിലെ ഷാർലറ്റിൽ കൈരളി സത് സംഗുമായി ചേർന്ന് 2025 ൽ നടക്കുന്ന കൺവെൻഷൻ വിജയകരമായി നടത്തുവാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ കരോലീന സംസ്ഥാനത്തു നടക്കുന്ന ഏറ്റവും മികച്ച കൺവെൻഷൻ ആകും വരാനിരിക്കുന്നത് എന്നും, അതിനായി അശാന്ത പരിശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഷാർലറ്റിലെ മലയാളി കുടുംബങ്ങൾ ഭൂരിഭാഗവും യുവത്വത്തെ പ്രതിനിധികരിക്കുന്നു. അത് കൊണ്ട് തന്നെ യുവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന കൺവെൻഷൻ ആകും 2025 സാക്ഷ്യം വഹിക്കുക എന്ന് പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു..
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ IT എഞ്ചിനീയർ ആണ് വിനോദ്. ഷാർലറ്റിലെ മലയാളി സമൂഹത്തിൽ വർഷങ്ങൾ ആയി കർമനിരതൻ ആണ് അദ്ദേഹം.
2023 ഷാർലറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അസോസിയേഷൻ അഡ്വൈസറി ബോർഡ് അംഗം ആയി പ്രവർത്തിച്ചു വരുന്നു.
കൊല്ലം സ്വദേശി ആയ വിനോദ് മാവേലിക്കര സ്വദേശിനിയായ പത്നി വിദ്യ ഹരിയും ഐ ടി രംഗത്ത് പ്രവർത്തിക്കുന്നു. ഏക മകൾ ജാൻകി വിനോദ് ഹൈസ്കൂൾ വിദ്യാർത്ഥിനി.