മെക്സിക്കോ: യുകാറ്റൻ പെനിൻസുലയിലെ മെക്സിക്കോയുടെ മായ ട്രെയിൻ റെയിൽ പദ്ധതി പുരാതന ഭൂഗർഭ ഗുഹകളുടെ ശൃംഖല ഉൾപ്പെടെയുള്ള സവിശേഷമായ ആവാസവ്യവസ്ഥകൾക്ക് സംഭവിക്കാനിടയുള്ള നാശത്തെക്കുറിച്ച് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നല്കി.
റിസോർട്ട് പട്ടണമായ കാൻകൂണിനെ ബന്ധിപ്പിക്കുന്ന മെക്സിക്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള 1,554-കി.മീ (965-മൈൽ) റെയിൽ സംവിധാനത്തിൻ്റെ ഒരു ഭാഗം കഴിഞ്ഞ വർഷം അവസാനത്തോടെ തുറന്നിരുന്നു.
‘ട്രെൻ മായ’ എന്ന് സ്പാനിഷ് ഭാഷയില്‍ വിളിക്കപ്പെടുന്ന ഫ്ളാഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ ശേഷിക്കുന്ന റൂട്ടുകൾ ഫെബ്രുവരിയിൽ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും, സമയക്രമത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിച്ചു.
ദശലക്ഷക്കണക്കിന് വർഷങ്ങളായി പ്രദേശത്തെ മൃദുവായ ചുണ്ണാമ്പുകല്ലുകളില്‍ വെള്ളത്തിന്റെ ഒഴുക്കു മൂലം രൂപാന്തരപ്പെട്ട ആയിരക്കണക്കിന് ഭൂഗർഭ ഗുഹകൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും സവിശേഷമായ ചില ആവാസവ്യവസ്ഥകളെ മുറിച്ചുകടക്കുന്ന റെയില്‍ പാളത്തിന്റെ നിർമ്മാണത്തെക്കുറിച്ച് പരിസ്ഥിതി വാദികൾ വളരെക്കാലമായി ആശങ്കകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.
റെയില്‍ പാള നിർമ്മാണത്തിൻ്റെ ഭാഗമായി ദുർബലമായ ഗുഹകളിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റും സ്റ്റീൽ പൈലിംഗുകളും സർവേ ചെയ്യുന്നതിനായി ജല വിദഗ്ധനായ ഗില്ലെർമോ ഡി ക്രിസ്റ്റി ശനിയാഴ്ച പാറയില്‍ നിന്ന് ഒലിച്ചിറങ്ങിയ കൂറ്റൻ ചുണ്ണാമ്പുകൽപുറ്റുകള്ക്ക് ചുറ്റും ശ്രദ്ധാപൂർവ്വം പരിശോധന നടത്തി.
മെക്സിക്കോയ്ക്കും മനുഷ്യരാശിക്കും വളരെ പ്രധാനപ്പെട്ട ഒരു ജൈവ-സാംസ്കാരിക പൈതൃകത്തെ അപകടത്തിലാക്കുന്നതായി ഡി ക്രിസ്റ്റി അഭിപ്രായപ്പെട്ടു. നിർമാണ യന്ത്രങ്ങളുടെയും ട്രെയിനുകളുടെയും പ്രകമ്പനങ്ങൾ ഗുഹകളുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്തുമെന്ന് താൻ ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
മേല്‍ത്തട്ട് ക്രമേണ ലോലവും കനം കുറഞ്ഞതുമാകാൻ പോകുകയാന്. തീര്‍ച്ചയായും ഇത് തകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഈ ഭാഗത്തിനായി സർക്കാർ നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തിൽ ട്രാക്കുകളുടെ എഞ്ചിനീയറിംഗിൽ തകർച്ചയുടെ അപകടസാധ്യത കണക്കിലെടുത്തിട്ടുണ്ടെന്നും പ്രതിരോധ നടപടികള്‍ ഉണ്ടാകുമെന്നും പറഞ്ഞു.