ഡാളസ്/കൊട്ടാരക്കര : കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായി അമേരിക്കൻ മലയാളിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാർഡൻ ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെർവ് ഇന്ത്യ ലീഡർഷിപ്പിലൂടെ തൊഴിൽ ആരോഗ്യ മേഖലകളിൽ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. ലീഡർഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകവ്യാപകമായി വിവിധ പ്രവാസി സമ്മേളനങ്ങളിൽ പ്രധാന പ്രഭാഷകരിൽ ഒരാളാണ് ഡോക്ടർ മാത്യൂസ് ലൂക്കോസ്
More News
-
റഷ്യ ഉക്രെയ്ൻ യുദ്ധം: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചു! റഷ്യ ഉക്രൈനിൽ പുതിയ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചു
റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കൂടുതൽ ഗുരുതരമാവുന്നു. മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഭയവുമുണ്ട്. 2024 നവംബർ 21 ന്, റഷ്യ... -
ചേലക്കര ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപ്; ഭൂരിപക്ഷം 10,000 കടന്നു
തൃശൂര്‍: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ലീഡ് ചെയ്യുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ... -
പാലക്കാട് ഡോ. പി സരിന്റെ സ്വപ്നം പൊലിഞ്ഞു; യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്ര വിജയത്തിലേക്ക് മുന്നേറുന്നു
പാലക്കാട്: പാലക്കാട് യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ...