ഹണ്ട്സ്വില്ലെ:അവസാന നിമിഷം വരെ താൻ നിരപരാധിയാണെന്ന് വാദിച്ച ടെക്സാസ് പൗരൻ ഇവാൻ കാൻ്റുവിന്റെ വധശിക്ഷ ഫെബ്രു :28 ബുധനാഴ്ച രാത്രി നടപ്പാക്കി . നിരപരാധിയാണെന്ന് വിശ്വസിച്ച നിരവധി ആളുകളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ഹണ്ട്സ്വില്ലിൽ ഇവാൻ കാൻ്റോ വധിക്കപ്പെട്ടത്
2001-ൽ തൻ്റെ ബന്ധുവായ ജെയിംസ് മോസ്ക്വേഡയുടെയും മോസ്ക്വേഡയുടെ പ്രതിശ്രുതവധു ആമി കിച്ചൻ്റെയും ഇരട്ട കൊലപാതകത്തിലാണ് കാൻ്റു ശിക്ഷിക്കപ്പെട്ടത്.
ടെക്സസിലെ ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ പ്രാദേശിക സമയം. വൈകുന്നേരം 6:47 ന് ഇവാൻ കാൻ്റുവിന്റെ സിരകളിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു
രണ്ട് കീഴ്ക്കോടതികൾ ചൊവ്വാഴ്ച അപ്പീലുകൾ നിരസിച്ചതിനെത്തുടർന്ന് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമങ്ങൾ അവസാനിച്ചെങ്കിലും കാൻ്റുവിൻ്റെ നിരപരാധിത്വം തെളിയിക്കാൻ കാൻ്റുവിൻ്റെ അഭിഭാഷകൻ ജെന ബണ്ണിന് കേസ് യുഎസ് സുപ്രീം കോടതിയിൽ എത്തിക്കുന്നതിന് അവസരം കണ്ടെത്താനായില്ല”.
ബുധനാഴ്ച വൈകുന്നേരം മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല,” ഇവാൻ കാൻ്റുവിൻ്റെ അമ്മ സിൽവിയ കാൻ്റോ പറഞ്ഞു.
ടെക്സാസിൽ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷയായിരുന്നു ഇത്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു തടവുകാരൻ്റെ ശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.