കോഴിക്കോട്: ജാമിഅഃ മര്‍കസ് കുല്ലിയ്യകളിലെ 2023-24 വര്‍ഷത്തെ വാർഷിക പരീക്ഷ ഫലം നാളെ(ചൊവ്വ) പ്രഖ്യാപിക്കും. രാവിലെ 11 ന് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുല്‍ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സാനവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് നാളെ പ്രഖ്യാപിക്കുക. പ്രഖ്യാപന ചടങ്ങിൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെ വി ഉമർ ഫാറൂഖ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ www.jamiamarkaz.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു.
More News
-
വഖ്ഫുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ലുകൾ ജാഗ്രത പുലർത്തണം: കാന്തപുരം
കോഴിക്കോട്: പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ... -
എസ് ഇ ആർ ടി ‘മികവ്’ സീസൺ- 5 പുരസ്കാരം നേടി മർകസ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ
എറണാകുളം: പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച ‘മികവ്’... -
പ്രൗഢമായി മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങ് മർകസ് സാരഥി കാന്തപുരം എ...