വലമ്പൂർ: പുനർ നിർമ്മാണം നടന്ന വലമ്പൂർ റോഡിൽ വലിയ പഴയ ജുമുഅത്ത് പള്ളിക്ക് സമീപം സൈഡ് ഭിത്തി നിർമിക്കാത്തതും റിഫ്ലക്റ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നു. നാഷണൽ ഹൈവേയും സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് ആയ വലമ്പൂർ റോഡിലൂടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്നു. വരുംദിവസങ്ങളിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ എന്നെന്നേക്കുമായി ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വരുമ്പോൾ വലിയ തിരക്ക് വാഹനങ്ങൾ കടന്നു പോകേണ്ട ഈ റോഡിൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞപ്പോൾ റോഡിന്റെ സൈഡ് വരെ കോൺക്രീറ്റ് ചെയ്തു. എന്നാൽ വലിയ പഴയ ജുമുഅത്ത് പള്ളിക്ക് സമീപം റോഡിന്റെ രണ്ട് സൈഡും പാടത്തേക്ക് ആറടിം താഴ്ച വരുന്ന ഭാഗമാണുള്ളത് എന്നാൽ ഇവിടെ വേണ്ടത്ര സുരക്ഷാഭിത്തി നിർമിക്കാത്തതും റിഫ്ലക്റ്റി ലൈറ്റുകൾ സ്ഥാപിക്കാത്തതും രാത്രികാലങ്ങളിൽ അപകടത്തിന് കാരണമാക്കും.
വലിയ ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ വലമ്പൂർ പഴയ ജുമുഅത്ത് പള്ളിക്ക് സമീപം സൈഡ്ഭിത്തിയും റിഫ്ലക്റ്റു ലൈറ്റുകളും ഉടൻ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി വലമ്പൂർ യൂണിറ്റ് കമ്മിറ്റി പരാതിയിലൂടെ ആവശ്യപ്പെട്ടു…
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, യൂണിറ്റ് പ്രസിഡന്റ് ഇഖ്ബാൽ കെ വി, സെക്രട്ടറി മൊയ്തീൻ കെ ടി, ട്രഷറർ മുഹമ്മദ് യൂസഫ് കെ വി , അബ്ദുനാസർ, തുടങ്ങിയവർ ഈ ആവശ്യവും ഉന്നയിച്ച് പെരിന്തൽമണ്ണ പിഡബ്ല്യുഡി(pwd) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.