പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് മാർച്ച് 24 ഞായർ രാവിലെ 6:30ന് ആരംഭിക്കുന്ന ഓശാന ഞായർ ശുശ്രൂഷകളോടെ തുടക്കമാകും. തുടർന്ന് ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളി വി.സി യുടെ നേതൃത്വത്തിൽ വൈകുന്നേരം 5:00 മുതല്‍ 9:00 വരെയുള്ള വചനപ്രഘോഷണവും പ്രാര്‍ത്ഥനാശുശ്രൂഷയും 27 ബുധനാഴ്ച സമാപിക്കും.
മാർച്ച് 28ന് പെസഹാ വ്യാഴത്തോടനുബന്ധിച്ച് രാവിലെ 8 മുതല്‍ ആരാധനയും വൈകുന്നേരം 4-ന് പെസഹാ തിരുക്കര്‍മങ്ങളും നടത്തപ്പെടും. മാർച്ച് 29 ദുഃഖവെള്ളിയാഴ്ച രാവിലെ 9ന് പാറത്തോട് കുരിശടിയില്‍ നിന്നു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലേക്ക് കെ കെ റോഡിലൂടെ കുരിശിന്റെ വഴിയും തുടര്‍ന്ന് 10.30ന് ദുഃഖവെള്ളി തിരുക്കര്‍മങ്ങളും. ഏപ്രില്‍ 8-ന് ദുഃഖശനി ശുശ്രൂഷകൾ രാവിലെ 6.30ന് ആരംഭിക്കും. മാർച്ച് 31ന് ഈസ്റ്റര്‍ ഞായറിന്റെ ഭാഗമായി പുലര്‍ച്ചെ 2.45ന് ഉയര്‍പ്പ് തിരുനാള്‍ തിരുകർമ്മങ്ങൾ ആരംഭിക്കും. രാവിലെ 7: 15ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. വിശുദ്ധവാര ശുശ്രൂഷകൾക്ക് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം അസിസ്റ്റന്റ് വികാരി ഫാ. സിൽവാനോസ് വടക്കേമംഗലം എന്നിവര്‍ നേതൃത്വം നല്‍കും.
ഏപ്രിൽ 1 മുതൽ 6 വരെ ഉത്ഥാനോത്സവം. ഏപ്രിൽ ഏഴിലെ പുതുഞായർ ശുശ്രൂഷകൾക്കും ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ മുഖ്യ കാർമികത്വം വഹിക്കും
ഫാ. മാര്ട്ടിന് വെള്ളിയാംകുളം
വികാരി