മോസ്കോ: സപ്പോരിസിയ ആണവനിലയത്തെ (എൻപിപി) ആക്രമിക്കാനോ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താനോ ഉള്ള ശ്രമങ്ങൾക്കെതിരെ റഷ്യ യുക്രെയ്നും അതിൻ്റെ പാശ്ചാത്യ സഖ്യകക്ഷികൾക്കും മുന്നറിയിപ്പ് നൽകി. ഇക്കാര്യം അന്വേഷിക്കാൻ ഐഎഇഎയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സപോരിസിയ ആണവ കേന്ദ്രത്തിൻ്റെ പരിസരത്ത് നിരവധി ഉക്രേനിയൻ സൈനിക ഡ്രോണുകൾ കണ്ടെത്തിയതായി പ്ലാൻ്റിൻ്റെ പ്രസ് സർവീസിൽ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാല്‍, പ്ലാൻ്റിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.