ഞാൻ ബീഫ് കഴിക്കാറില്ല; ഹിന്ദു ആയതിൽ അഭിമാനിക്കുന്നു: കങ്കണ റണാവത്ത്

മാണ്ഡി: താൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്നും, ബീഫ് കഴിക്കാറില്ലെന്നും ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് വ്യക്തമാക്കി.

“ഞാൻ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കാറില്ല, എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിക്കുന്നത് ലജ്ജാകരമാണ്,” അവർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

“പതിറ്റാണ്ടുകളായി ഞാൻ യോഗയും ആയുർവേദവുമായ ജീവിതരീതി പിന്തുടരുകയും അതിനുവേണ്ടി വാദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, കിം‌വദന്തികള്‍ എൻ്റെ പ്രതിച്ഛായയെ തകർക്കുകയില്ല. എൻ്റെ ജനങ്ങൾക്ക് എന്നെ അറിയാം, ഞാനൊരു അഭിമാനിയായ ഹിന്ദുവാണെന്നും, ഒന്നും തന്നെ അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും അവർക്കറിയാം, ജയ് ശ്രീറാം,” നടി പറഞ്ഞു.

നേരത്തെ, നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണയെക്കുറിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് പിന്നാലെ വിവാദം ഉയർന്നിരുന്നു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ആക്‌സസ് ഉള്ള ആരോ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി കോൺഗ്രസ് നേതാവ് പിന്നീട് പറഞ്ഞു.

തനിക്ക് ബീഫ് ഇഷ്ടമാണെന്നും ഭക്ഷിച്ചുവെന്നും എക്‌സിൽ റണാവത്ത് എഴുതിയിരുന്നുവെന്നും, ഇപ്പോൾ ബിജെപി അവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയതോടെ അവര്‍ മലക്കം മറിയുകയാണെന്ന് അവകാശപ്പെട്ട് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ വിജയ് വഡേത്തിവാറിൻ്റെ പരാമർശത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News