ഫിലഡല്ഫിയ: അമേരിക്കയിലെ ബാങ്കുകളുടെ പരാജയം തുടർകഥയാകുകയാണ്. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കാണ് ഒടുവിൽ അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് സിറ്റിസൺസ് ബാങ്ക് അടച്ചതിന് പിന്നാലെയാണ് റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയത്. യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ പരാജയമാണിത്.
പ്രതിസന്ധിക്ക് ശേഷം ബാങ്ക് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കൈമാറി. പെൻസിൽവാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് ഈ ബാങ്കിനെ ഏറ്റെടുക്കാൻ തയ്യാറായി രംഗത്തെത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണമായും അപ്രത്യക്ഷമായി. റിപ്പബ്ലിക് ബാങ്കിൻ്റെ 32 ശാഖകളും ഫുൾട്ടൺ ബാങ്ക് എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കും. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും അവരുടെ നിക്ഷേപങ്ങൾ ചെക്ക് ബുക്ക് വഴിയോ എടിഎം വഴിയോ ഫുൾട്ടൺ ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരണം.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ തകർച്ചയുടെ പ്രധാന കാരണം അമേരിക്കയിലെ പലിശ നിരക്ക് വർദ്ധനയാണ്. നിരക്ക് വർദ്ധനയുമായി പൊരുത്തപ്പെടാനുള്ള ശേഷി ബാങ്കിനില്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ പ്രധാന പ്രശ്നം അതിൻ്റെ സമ്പന്നരായ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതായിരുന്നു. നിക്ഷേപം ആകർഷിക്കാൻ ഉയർന്ന പലിശനിരക്ക് നൽകാനുള്ള നിക്ഷേപകരുടെ സമ്മർദ്ദവും നേരിടേണ്ടി വന്നു.