കൊല്ലം പ്രവാസി അസോസിയേഷന്‍: ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

ബഹ്റൈന്‍: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പത്ത് ഏരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

മെയ്‌ 3 വെള്ളിയാഴ്ച്ച നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കമാകുന്ന ഏരിയ സമ്മേളനങ്ങള്‍ മെയ്‌ അവസാനത്തോടെ സമാപിക്കും. തുടര്‍ന്ന് രണ്ടു ദിവസമായി ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട.

കഴിഞ്ഞ നാല് വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎക്ക് 1600-ല്‍ അധികം അംഗങ്ങളുണ്ട്. വനിതകള്‍ക്കായി പ്രവാസിശ്രീയും, സാഹിത്യവേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ, കായിക വിഭാഗവും, ഹോസ്പിറ്റല്‍ വിംഗ്, ഡെത്ത് ആന്‍ഡ്‌ ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

നിലവില്‍ നിസാര്‍ കൊല്ലം പ്രസിഡന്റും, ജഗത് കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറിയും രാജ് കൃഷ്ണന്‍ ട്രഷററുമായിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് കമ്മിറ്റിയാണ് അസ്സോസിയേഷന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

റിഫ ഏരിയ സമ്മേളനവുമായി ഏരിയ അംഗങ്ങള്‍ക്ക് 3926 6951, 3900 7142, 3692 1377 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Print Friendly, PDF & Email

Leave a Comment

More News