മിസിസ്സാഗ (കാനഡ): ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് കാനഡ (KCAC) യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ‘ഫാമിലി മീറ്റ് 2024’ KCACയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. മിസിസ്സാഗയിലെ അനാപിലീസ് ഹാളിൽ ഏപ്രിൽ 20 ന് നടത്തപ്പെട്ട കുട്ടികളുടെ കലോത്സവവും, നൂറിലധികം കലാകാരൻമാരും, കലാകാരികളും അണിനിരന്ന വർണ്ണവൈവിധ്യമാർന്ന കലാസന്ധ്യയും പരിപാടികൾക്ക് മികവേകി. ഫൊറാനാ മീറ്റ്, വാശിയേറിയ ചീട്ടുകളി മൽസരം എന്നിവയും ശ്രദ്ധേയമായിരുന്നു.
കാനഡയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ എഴുന്നൂറിൽപരം ആളുകളുടെ സഹകരണം കൊണ്ട് ക്നാനായ സമുദായത്തിന്റെ തനിമയും, ഒരുമയും വിളിച്ചോതുന്ന ഒന്നായി മാറുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു. കലാ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഈ പരിപാടി വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
KCAC പ്രസിഡൻ്റ് ശ്രി.ഫിലിപ്പ് കൂറ്റത്താംപറമ്പിൽ , സെക്രട്ടറി സോജിൻ കണ്ണാലിൽ, KCWFC പ്രസിഡന്റ് സിമി മരങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് സിബു താളിവേലിൽ, സിജു മുളയിങ്കൽ, മജീഷ് കീഴേടത്തു മലയിൽ, ലൈജു ചേന്നങ്ങാട്ടു, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ട്, ജിസ്മി കൂറ്റത്താംപറമ്പിൽ, ജിത്തു തോട്ടാപ്പിള്ളിൽ, ജിജോ ഈന്തുംകാട്ടിൽ, ഡിനു പെരുമാനൂർ, സിബിൾ നീരാട്ടുപാറ, അലീന കുടിയിരിപ്പിൽ, സൗമ്യ തേക്കിലക്കാട്ടിൽ, ജെസ്ലി പുത്തൻപുരയിൽ, ആൻ പീറ്റർ മഠത്തിപ്പറമ്പിൽ, ആൻ ജോസിൻ മൂത്തരയശ്ശേരിൽ എന്നിവർ വിവിധ കമ്മിറ്റികൾക്കും നേതൃത്വം നൽകി. അടുത്തവർഷം കാനഡയിൽ ക്നാനായ സമുദായസംഘടനകൾ ആരംഭം കുറിച്ചതിന്റെ 25ആം വാർഷികം ഇതേ മികവോടുകൂടി ആഘോഷിക്കണമെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.