കോഴിക്കോട്: സി.എ , സി.എം.എ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിനായുള്ള പരീക്ഷ നാളെ (തിങ്കൾ) നടക്കും. മർകസ് നോളജ് സിറ്റിയിലെ ഹിൽസിനായി കാമ്പസിലാണ് പരീക്ഷ സെൻ്റർ. ഓൺലൈൻ മുഖാന്തിരം നേരത്തെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത നിലവാരം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സി.എ സി എം എ ഫൗണ്ടേഷൻ പഠിക്കാനുള്ള സാമ്പത്തിക സഹായം ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകും.
പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ മേഖലയിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവരെ ഉന്നത തലങ്ങളിൽ എത്തിക്കാനുള്ള സാമ്പത്തിക സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. എട്ടാം ക്ലാസിൽ നിന്ന് തന്നെ മിടുക്കരെ കണ്ടെത്തി പി.ജി പഠനം വരെ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷയിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തിരുന്നത്.