മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
More News
-
സാമൂഹിക പ്രവർത്തക പത്മശ്രീ റാബിയയുടെ മരണത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു
മലപ്പുറം: ഒരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന പെൺകുട്ടി തൻ്റെ നാടിനും പരിസരങ്ങൾക്കും നാട്ടുകാർക്കും ഒരു ആലംബമായിത്തീർന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി... -
സാഹോദര്യ കേരള പദയാത്ര ജില്ലയിൽ സമാപിച്ചു
പറവൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര യുടെ ജില്ലയിലെ പര്യടനം സമാപിച്ചു. രാജ്യത്ത്... -
പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു
മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ...