ഷിംല: വലിയ ആരവങ്ങൾക്കൊടുവിൽ മാണ്ഡി പാർലമെൻ്റ് സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പാർട്ടി പ്രവർത്തകർ പങ്കെടുത്ത സെരി മഞ്ചിൽ പാർട്ടി തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു.
ലോകസഭാ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യവസരമായാണ് തൻ്റെ നാമനിർദ്ദേശത്തെ കാണുന്നതെന്ന് അവര് പറഞ്ഞു.
എന്ത് വിലകൊടുത്തും വിജയം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കങ്കണ, മാണ്ഡിയിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.
പ്രശസ്തിയും ഗ്ലാമറും ഉണ്ടായിരുന്നിട്ടും, മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകനും രാജകുടുംബത്തിൻ്റെ പിൻഗാമിയുമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗിനെതിരെ ഉയർന്ന വെല്ലുവിളിയാണ് അവര് നേരിടേണ്ടിവരിക.