നവാഗത എഴുത്തുകാരികള്‍ക്ക്‌ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്‌

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന്‌ രചനകള്‍
ക്ഷണിച്ചു.

2021 ജനുവരി ഒന്നിന്‌ ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ്‌ മത്സരത്തിന്‌ പരിഗണിക്കുക.

ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്‌, യോഗ്യരായ ആഞ്ച്‌ പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക്‌ പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ്‌ ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ്‌ നാല്‌ പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

മത്സരത്തിനുള്ള രചനകളുടെ നാല്‌ കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം ശ്രീലക്ഷ്മി എസ്‌ നായര്‍, കോഓര്‍ഡിനേറ്റര്‍, കേരള കലാകേന്ദ്രം, ശ്രീചിത്രാ ലെയിന്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035, കേരളം എന്ന
വിലാസത്തില്‍ അയക്കേണ്ടതാണ്‌.

വിവരങ്ങള്‍ക്ക്‌ ഫോണ്‍ 98950 70030, 94969 98047.

Facebook: https://www.facebook.com/anandakumartvm

ആര്‍. രജിത
സെക്രട്ടറി

Print Friendly, PDF & Email

Leave a Comment

More News