ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ന്ചിക്കാഗോയുടെഈ മാസത്തെ കൗണ്‍സില്‍ മീറ്റിംഗ് ബെന്സെന്വില്ലയിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തോലിക് ഫൊറോനാ പാരിഷ് ചര്‍ച്ചില്‍ ചേര്‍ന്നു. കൗണ്‍സില്‍ പ്രസിഡന്റ് സ്കയറിയ തേലപ്പിള്ളില്‍ കോര്‍ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവരും ഇടവകയിലെ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് എല്ലാ അമ്മമാര്‍ക്കും റോസാപുഷ്പങ്ങള്‍ നല്കി ആദരിച്ചു.
സെക്രട്ടറി പ്രേംജിത് വില്യംസ്, പുതിയതായി ചുമതല ഏറ്റെടുത്ത സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച് വികാരി ഫാ. ജെയ്സണ്‍ തോമസ്, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ബിജു യോഹന്നാന് എന്നിവരെ എക്യൂമെനിക്കല്‍ കൗണ്‍സിലിലേക്ക് സ്വാഗതം ചെയ്തു.
ജൂണ്‍ ഒന്നിന് ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രലില്‍ നടത്തുന്ന ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ കൗണ്‍സിലിനെ അറിയിച്ചു. ഈ സംരംഭത്തിലേക്കു എല്ലാവരുടെയും പ്രാര്ത്ഥനപൂര്ണമായ സഹകരണം പ്രതീക്ഷിക്കുന്നു.
മീറ്റിംഗ് നടത്തുവാന്‍ ക്രമീകരണങ്ങള്‍ ചെയ്ത ഇടവകയോടുള്ള പ്രത്യേകമായ നന്ദി കൗണ്‍സിലിന് വേണ്ടി വര്‍ഗീസ് പാലമലയില്‍ അറിയിച്ചു.