ഇന്ത്യയിൽ നിന്ന് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് പോയ കപ്പലിന് സ്പെയിന്‍ തുറമുഖത്തേക്ക് പ്രവേശനം നിഷേധിച്ചു

സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ്

ഇന്ത്യയിൽ നിന്ന് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് പോയ കപ്പലിന് തുറമുഖത്ത് ഡോക്ക് ചെയ്യാൻ സ്പെയിൻ അനുമതി നിഷേധിച്ചതായി ഗതാഗത മന്ത്രി ഓസ്കാർ പ്യൂണ്ടെ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

മെയ് 21 ന് സ്‌പെയിനിൻ്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള കാർട്ടജീന തുറമുഖത്ത് ഡോക്ക് ചെയ്യാൻ ഡാനിഷ് പതാക ഘടിപ്പിച്ച കപ്പൽ മരിയാനെ ഡാനിക്ക അനുമതി തേടിയതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് വെളിപ്പെടുത്തി.

27 ടൺ സ്‌ഫോടക വസ്തുക്കളുമായി ചെന്നൈയിൽ നിന്ന് ഇസ്രയേലിലെ ഹൈഫയിലെ തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പല്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തെ സ്‌പെയിൻ നിരന്തരം വിമർശിച്ചിരുന്നു. ഫലസ്തീന് ഐക്യരാഷ്ട്രസഭയുടെ പൂർണ അംഗത്വം നൽകണമെന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിൻ്റെ സഹ-സ്‌പോൺസർമാരിൽ ഒന്നാണ് സ്പെയിന്‍.

 

Print Friendly, PDF & Email

Leave a Comment

More News