സംഭാലിനു പിന്നാലെ അമേത്തിയിൽ മുസ്‌ലിംകളെ വോട്ട് ചെയ്യുന്നതിൽ നിന്ന് യുപി പോലീസുകാർ തടയുന്നതായി പരാതി

അമേത്തി: പൊതുതിരഞ്ഞെടുപ്പിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ അമേത്തിയിലെ മുസ്ലീങ്ങൾ തങ്ങളെ പോലീസ് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചു. ഇന്ന് (മെയ് 20) തിങ്കളാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നത്.

സബ്രാംഗ് ഇന്ത്യ പറയുന്നതനുസരിച്ച് , തിലോയിൽ മുസ്ലീം ജനസംഖ്യ തിങ്ങിപ്പാർക്കുന്ന പോളിംഗ് ബൂത്ത് 309 ലാണ് സംഭവം. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ തങ്ങളെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തതായി മുസ്ലീങ്ങൾ ആരോപിച്ചു. മുസ്ലീം സ്ത്രീകൾ വോട്ട് ചെയ്യാതിരിക്കാൻ ‘സമ്മർദം’ ചെലുത്തിയതായും പറയുന്നു.

മെയ് 7-ന് നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ യു പിയിലെ സംഭാൽ നിയോജക മണ്ഡലത്തിൽ മുസ്ലീം വോട്ടർമാർക്കെതിരെ പോലീസ് ലാത്തിച്ചാർജ്ജ് പ്രയോഗിക്കുകയും അവരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലീങ്ങളെ പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കുകയും ഓടിക്കുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാൽ ലോക്‌സഭാ അസംബ്ലിയിലെ അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 ബൂത്തിലാണ് സംഭവം.

 

Print Friendly, PDF & Email

Leave a Comment

More News