ചിങ്ങം: ഇന്ന് എല്ലാ കാര്യങ്ങളിലും ഒരു മിതമായ ദിവസം ആയിരിക്കും. നിങ്ങൾക്ക് കുടുംബവുമൊത്ത് ഒരു നല്ല ദിവസം ലഭിക്കും. കഷ്ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല ഇന്ന്. സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഇന്ന് ഉണ്ടാക്കും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യനില മികച്ചതായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.
തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കുകയില്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. ചിന്താശൂന്യമായി സംസാരിച്ച് ആരെയും നിങ്ങൾ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മനോഭാവം പരിശോധിക്കുക. നിങ്ങളുടെ പെട്ടെന്നുള്ള ശ്രദ്ധ ആവശ്യമായ ചില പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം: നിങ്ങൾക്ക് ഒരു നല്ല ദിവസമാകും ഇന്ന്. നിങ്ങൾ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. നിങ്ങളുടെ ശമ്പളത്തിലോ വരുമാനത്തിലോ ഒരു വര്‍ധനവ് പെട്ടെന്നുതന്നെ പ്രതീക്ഷിക്കാം. സീനിയേഴ്സ് നിങ്ങളുടെ ജോലിയില്‍ ഇന്ന് സംതൃപ്തരായിരിക്കും. നിങ്ങളുടെ പങ്കാളിക്കും ഇത് ഒരു നല്ല ദിനം ആയിരിക്കും.
ധനു: ഇന്ന് നിങ്ങൾ പണം നന്നായി കൈകാര്യം ചെയ്യും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസിനായി യാത്ര ചെയ്യാനും സാധ്യത. പ്രൊമോഷന്റെ സാധ്യതയും കാണുന്നു.
മകരം: സാധാരണ ഒരു ദിവസമായിരിക്കും ഇന്ന്. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.
കുംഭം: നിങ്ങളുടെ മനസ് മുഴുവൻ ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. അവ നിങ്ങളെ പൂർണമായും നശിപ്പിക്കും. മറ്റ് ആളുകൾക്ക് നൽകുന്ന പിന്തുണയിൽ നിങ്ങൾ ഇനി കൂടുതൽ വിവേചനം കാണിക്കണം. നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കുക. നിങ്ങളുടെ വാക്കുകൾ നിങ്ങൾ തന്നെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.
മീനം: ഓരോ ദിവസത്തെയും ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. എന്നാൽ നിങ്ങൾക്കിന്ന് കാര്യങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ല. നിങ്ങൾ ക്ഷമ പാലിക്കുകയും കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തി വയ്ക്കുകയും വേണം.
മേടം: ഇന്നത്തെ ദിവസം പരോപകാരിയായി മറ്റുള്ളവരെ സഹായിക്കാൻ ആയിരിക്കും നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുക. മറ്റുള്ളവർക്ക് ഇത് മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും. ഇത് നിങ്ങൾക്ക് മനസമാധാനം തരുന്നതിനും കാരണമാകും. ഒപ്പം നിങ്ങൾക്ക് ഒരുപാട് ആശ്വാസവും നൽകും.
ഇടവം: ആശയവിനിമയ രംഗത്തോ പൊതുപ്രഭാഷണ രംഗത്തോ ഉള്ളവരാണെങ്കിൽ പ്രേക്ഷകരെ അതിശയിപ്പിക്കുംവിധം അത്ഭുതകരമായ പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇന്ന് നിങ്ങൾക്ക് സാധിക്കും. പരസ്പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്ചാതുരി ശ്രോതാക്കളെ അമ്പരപ്പിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.
മിഥുനം: നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ഉയരാന്‍ അനുവദിക്കരുത്. ഇന്ന് ജലസ്രോതസുകൾ ആയിരിക്കും നിങ്ങൾക്ക് കൂടുതൽ അപകടകരമായി മാറുന്നത്. ആയതിനാൽ ഇന്ന് ജലസ്രോതസുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക.
കര്‍ക്കടകം: കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് പണം സംഭരിക്കാൻ കഴിയും. അതിനുപുറമേ, നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുണ്ടാകാം. നിങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവത്തിൽ അല്ലെങ്കിൽ സാധ്യതകളിൽ (അല്ലെങ്കിൽ രണ്ടിലും) ചില മാറ്റങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്.