കുന്ദമംഗലം: ജൂൺ ആദ്യവാരത്തിൽ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ പങ്കാളികളായി മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് അംഗം അബ്ദുൽ ഗഫൂർ ലത്വീഫിയിൽ നിന്ന് നൂറ് കോപ്പിക്കുള്ള ഓർഡർ സ്വീകരിച്ച് മർകസ് ഡയറക്ടർ ജനറലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോൺ പ്രസിഡൻ്റ് സൈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, സി.എ. ഒ വി എം റഷീദ് സഖാഫി, സോൺ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ്, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുൽകിഫിൽ സഖാഫി, ഷമീം കെ കെ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി സംബന്ധിച്ചു.
More News
-
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കോഴിക്കോട്: മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും... -
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി മർകസ് വിദ്യാർഥി ദിൽന ഫാത്തിമ
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി... -
മാനവ സഞ്ചാരത്തിന് മർകസിൽ സ്വീകരണം
കാരന്തൂർ: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടക്കുന്ന മാനവസഞ്ചാരത്തിന് സുന്നി...