ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമായിരിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകും. ഒരുപാട് സൗഹൃദങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകും.
കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്തിയും നേടാൻ കഴിയും. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും, ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താനും സാധ്യതയുണ്ട്.
തുലാം: നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്തിയും നൽകും.
വൃശ്ചികം: നിങ്ങൾ മറ്റുള്ളവരുമായി ഇന്ന് വഴക്ക്, തർക്കം എന്നിവയിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രകളും ഒഴിവാക്കുക.
ധനു: ഇന്ന് മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങളുടെ മനസ് സമാധാനത്തിലാകില്ല. നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യത കാണുന്നു, ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്ടം സംഭവിക്കുന്ന ദിവസമാണെന്ന് ഇന്നത്തെ ഫലങ്ങളിൽ കാണുന്നു.
മകരം: നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാധ്യതയുണ്ട്. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. ഇന്ന് നിങ്ങൾ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ നിരാശപ്പെടുത്തില്ല.
കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ഇന്ന് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം, ക്ഷമയോടെ കാത്തിരിക്കുക.
മീനം: നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും, ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന് സാധ്യതയുണ്ട്. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങളുടെ ഉത്സാഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ കുടുംബജീവിതം സുഖകരമായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ടെന്ന് ഫലങ്ങൾ കാണിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.
മേടം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചേക്കും. ബിസിനസില്‍ നിന്നും ഇന്ന് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. അതേസമയം സമൂഹത്തില്‍ നിങ്ങളുടെ മാന്യത വർധിക്കുകയും ചെയ്യും. വധൂവരന്‍മാരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് അവരുടെ ഭാവി ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഉച്ചയ്ക്ക് ശേഷം ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമാകുകയും തന്മൂലം ചികിത്സ ചെലവുകള്‍ ഉണ്ടാവുകയും ചെയ്യാനിടയുണ്ട്. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങള്‍ കഴിവതും വേഗം പരിഹരിക്കുക. അപകടസാധ്യത ഉള്ളതുകൊണ്ട് ഇന്ന് വഹനയാത്രകള് ശ്രദ്ധിച്ച് വേണം.
ഇടവം: ഇന്ന് നിങ്ങൾ നിങ്ങളുടെ വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഉപേക്ഷിച്ച് ആശ്വാസം കൈക്കൊള്ളുക. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂര്‍ണവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളിന്ന് ശ്രദ്ധാകേന്ദ്രമായിരിക്കും. മേലധികാരികളുടെ പ്രീതി നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയും. വൈകുന്നേരത്തോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാം. ബിസിനസിലെ നേട്ടത്തിനുപുറമെ ഭാര്യയും മകനും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരും. ഇന്ന് നിങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കും.
മിഥുനം: ഇന്ന്, മാനസികമായും ശാരീരികമായും നിങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. തൊഴിൽപരമായി താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങളുടെ മനസിന്റെ നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത് നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്ക് ഇന്ന് സർഗാത്മകമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്താൻ കഴിയും. കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. ആയതിനാൽ ഇന്ന് ആരംഭിക്കുന്ന പുതിയ പദ്ധതികൾ വിജയിക്കുന്നതായിരിക്കും.