മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോയിൽ ഊഷ്‌മള സ്വീകരണം ജൂലൈ ആറിന്

സീറോ മലബാർ സഭയുടെ പരമോന്നത സ്ഥാനമേറ്റതിനു ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സീറോ മലബാർ രൂപത ഊഷ്‌മള സ്വീകരണം നൽകും. ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം വന്നെത്തുന്ന മേജർ ആർച്ച്ബിഷപ്പിന് ജൂലൈ ആറാം തീയതി ഒരുക്കുന്ന ഊഷ്‌മള സ്വീകരണത്തിൽ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും പങ്കുചേരും.

ജൂലൈ ആറ് ശനിയാഴ്ച രാവിലെ പത്തിന് ഷിക്കാഗോ കത്തീഡ്രൽ അങ്കണത്തിൽ നിന്ന് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മേജർ ആർച്ച്ബിഷപ്പിനെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാന്മാരും വൈദികരും ഒത്തുചേർന്നു സമൂഹബലി. അതിനുശേഷമാണ് അനുമോദന സമ്മേളനവും സ്നേഹവിരുന്നും.

മേജർ ആർച്ച്ബിഷപ്പ് പദവിയിലെത്തിയതിനു ശേഷം ആദ്യമായി ഷിക്കാഗോ രൂപതയിലെത്തുന്ന മാർ തട്ടിലിന്റെ സാന്നിധ്യം അനുഭവിക്കാൻ എല്ലാ വിശ്വാസികളെയും വൈദികർ, സമർപ്പിതർ, കൈക്കാരന്മാർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും കൂരിയ അംഗങ്ങളും ആലോചനാ സംഘവും അറിയിച്ചു. എല്ലാ അംഗങ്ങളും പങ്കെടുക്കേണ്ടതാണെന്നും രൂപതാദ്ധ്യക്ഷൻ ഓർമിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News