ഇസ്ലാമാബാദ്: പിടിഐയുടെ ആസാദി മാർച്ചിനിടെ നശീകരണം, സെക്ഷന് 144 ലംഘനം എന്നീ രണ്ട് കേസുകളിൽ പാക്കിസ്താന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെയും ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച കുറ്റവിമുക്തരാക്കി.
പിടിഐ സ്ഥാപകൻ ഇമ്രാൻ ഖാൻ, ഷാ മെഹമൂദ് ഖുറേഷി, അസദ് ഉമർ, അലി മുഹമ്മദ് ഖാൻ, മുറാദ് സയീദ് എന്നിവരുടെ വിടുതൽ ഹർജികളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് എഹ്തേഷാം ആലമാണ് വിധി പ്രസ്താവിച്ചത്.
പിടിഐ നേതാക്കളായ അലി മുഹമ്മദ് ഖാൻ, അസദ് ഉമർ എന്നിവർ അഭിഭാഷകരായ നയീം ഹൈദർ പഞ്ജോത, സർദാർ മസ്റൂഫ്, അംന അലി എന്നിവർക്കൊപ്പമാണ് കോടതിയിൽ ഹാജരായത്.
പിടിഐ സ്ഥാപകൻ ഇമ്രാൻ ഖാൻ, മുൻ മന്ത്രി ഷാ മെഹമൂദ് ഖുറേഷി, മറ്റ് പിടിഐ നേതാക്കൾ എന്നിവർക്കെതിരെ ഗോൽറ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.