പ്രവാസി വെൽഫെയർ കോട്ടയം ജില്ലാ ഘടകവും ഡൈനാമിക് സ്പോർട്സ് ക്ലബ്ബും സംയുക്തയമായി സംഘടിപ്പിച്ച അക്വാ ഫിയസ്റ്റ-2024 നീന്തൽ മത്സരങ്ങൾ സമാപിച്ചു.
ആറ് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ 16 മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ അജു ഇമ്മാനുവേൽ കോട്ടയം ഒന്നാം സ്ഥാനവും ഖാമിൽ മുഖ്താര്‍ കോഴിക്കോട് രണ്ടാം സ്ഥാനവും റെബീയുൽ ഇബ്രാഹിം തൃശ്ശൂര്‍ മുന്നാം സ്ഥാനവും നേടി. നാൽപ്പത് വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മൽസരത്തിൽ രതീഷ് പി രാജു ആലപ്പുഴ, അഷ്റഫ് കോട്ടയം, മാത്യൂ ലൂക്കോസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അയാൻ സഹീർ കോട്ടയം, ഇഹാൻ ബാസിം കോഴിക്കോട്, ആതിഫ് മുഹമ്മദ് കോട്ടയം എന്നിവരും സീനിയർ പെൺകുട്ടികളുടെ മൽസരത്തിൽ മെലാനി മാത്യൂസ് കോട്ടയം, പാർവ്വതി കൊല്ലം എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇവാൻ ടോണി കോട്ടയം, ഇമാദ് ബാസിം കോഴിക്കോട്, ലൂയി മാത്യൂസ് കോട്ടയം എന്നിവരും ജൂനിയർ പെൺകുട്ടികളുട വിഭാഗത്തിൽ മിൻഹ ബൂട്ടോ എറണാകുളം, നന്ദന കൊല്ലം എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡൻറ് ചന്ദ്രമോഹൻ അക്വ ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫയർ സംസ്ഥാന ജനറൽ സെക്രട്ടറി അഹ്മദ് ഷാഫി, എക്സ്പാറ്റ്സ് സ്പോർട്ടീവ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ, പ്രവാസി വെൽഫയർ സ്പോർട്സ് കൺവീനർ അസീം എം.ടി തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.
നജീം ഇസ്മായിൽ, അനീഷ്, അഹ്മദ് ഷാ, അബ്ദുൽ ഖരീം ലബ്ബ, റഫീഖ്, ഫഹദ്, ഷെജിർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.