ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ബ്യൂട്ടിപാർലറിലെ ടാറ്റൂ ആർട്ടിസ്റ്റായ അഭിനവ് (19), കൂട്ടാളി കോട്ടയം സ്വദേശി അനന്തു എസ്. നായർ (22), സച്ചിൻ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് 10 പവനോളം സ്വർണം പലതവണയായി ഇയാള്‍ തട്ടിയെടുത്തു എന്ന് പോലീസ് പറഞ്ഞു.

ഇന്നലെ (ജൂൺ 5) രാവിലെ മാന്നാറിലേക്ക് പോയെ പെണ്‍കുട്ടിയെ അഭിനവിൻ്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വനവാതുക്കരയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെയും അഭിനവിനെയും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റ് മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News