ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ജൂണ്‍ 16ാം തീയതി ഞായറാഴ്ച പിതാക്കന്മാരുടെ ദിനം ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. അമേരിക്കയിലെ വാഷിംഗ്ടണില്‍ 1910 ലാണ് ആദ്യത്തെ ഫാദേഴ്സ്ഡേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടെയും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കുന്നതില്‍ ഒരു പിതാവ് ഏറ്റെടുക്കുന്ന യാത്രകളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഓരോ പിത്യ ദിനവും.
ജീസസ് ക്രൈസ്റ്റ് സ്വന്തം പിതാവായ ദൈവത്തിന് കൊടുത്ത നന്ദി, സ്നേേഹം അതൊക്കെ മാത്യകയായി എടുക്കേണ്ട ഒരു ദിനം കൂടിയാണ് ഫാദേഴ്സ്ഡേ. ഞായറാഴ്ച രാവിലെ ഒന്‍മ്പതു മണിയുടെ പരിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഫാദര്‍ ജിമ്മി എടക്കുളത്തില്‍ പ്രത്യേകമായി എല്ലാ പിതാക്കമാരെ ആശംസിക്കുകയും ദൈവം ഏല്‍പ്പിച്ചിരിക്കുന്ന പിത്യത്വം ഏറ്റവും ഭംഗിയായി ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിര്‍വ്വഹിക്കാന്‍ ഇവരെ ശക്തരാക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ അപ്പന്, പള്ളിയിലെ മുതിര്‍ന്ന അപ്പന്, പിന്നെ കൂടുതല്‍ കുട്ടികള്‍ ഉള്ള അപ്പന്. ഈ കാറ്റഗറിയിലുള്ള മൂന്നു അപ്പമ്മാര് ഒരുമിച്ച് നിന്ന് കുര്‍ബ്ബാനക്കു ശേഷം കേക്കു മുറിച്ച് സന്തോഷം പങ്കുവെച്ചത് എല്ലാവരിലും കൗതുകം ഉണര്‍ത്തിയ ഒരു കാഴ്ചയായിരുന്നു. പള്ളിയില്‍ വന്ന എല്ലാ വിശ്വാസികള്‍ക്കും കേക്കു വിതരണം നടത്തി ആഘോഷത്തെ മോടി പിടിപ്പിച്ചു.
കൈക്കാരന്മാരായ റോബിന് കുര്യന്, ജോഷി കുര്യാക്കോസ്, രഞ്ചിത്ത്മാത്യു, റോബിന് ജേക്കബ് എന്നീവര്‍ ഈ ദിവസം മനോഹരമാക്കുന്നതിന് നേതൃത്വം വഹിച്ചു.