ഫിലഡല്‍ഫിയയില്‍ സി.സി.ഡി. ഗ്രാജ്വേഷനും അവാര്‍ഡു ദാനവും

ഫിലഡല്‍ഫിയ: 12 വര്‍ഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലന ക്ലാസ്‌റൂം പഠനത്തിനുശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ വെമ്പി നില്‍ക്കുന്ന ഹൈസ്‌കൂള്‍ ബിരുദധാരികളെ ആദരിച്ചു.

സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം സണ്‍‌ഡേ പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത് ഡിപ്ലോമ നേടിയ 17 യുവതീയുവാക്കളാണ് ആദരവിന് അര്‍ഹരായത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് സി.സി.ഡി. ക്ലാസ് ഓഫ് 2024 ഗ്രാജ്വേറ്റുകളെ അനുമോദിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും അനുഗ്രഹ പ്രഭാഷണവും നടത്തിയത്. മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2024 നു ആശംസകളര്‍പ്പിച്ചു.

പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയ അലിസാ സിജിക്ക് ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും റവ. ഡോ. ജോര്‍ജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും നല്‍കി ആദരിച്ചു.

സി.സി.ഡി. പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യന്‍, ജോസഫ് സെബാസ്റ്റ്യന്‍, ജയിംസ് മാത്യു, സിറില്‍ ജോ, ജെറിന്‍ ജോ എന്നിവര്‍ ഈ വര്‍ഷം മുതല്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫാമിലി ഫ്രണ്ട്‌സ് സ്‌കോളര്‍ഷിപ്പ് 1000 ഡോളര്‍ കാഷ് അവാര്‍ഡ് ഏറ്റവും നല്ല ലേഖന കര്‍ത്താവായ അന്‍സു ജോജോക്ക് ലഭിച്ചു.

2023- 2024 ലെ എസ്. എ. റ്റി പരീക്ഷയില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ അലന്‍ ജോസഫ്, ആന്‍ഡ്രൂ എബ്രാഹം എിവര്‍ക്ക് എസ്. എം. സി. സി. നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോജോ കോട്ടൂര്‍ നല്‍കി.

സി. സി. ഡി. ഈയര്‍ ബുക്കിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റുഡന്റ് എഡിറ്റര്‍മാരായ ബ്രിയാന കൊച്ചുമുട്ടം, ഹാാ ജയിംസ്, ജയ്ക്ക് ബെി, സ്റ്റാഫ് എഡിറ്റര്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ക്കും വിശേഷാല്‍ അവാര്‍ഡുകള്‍ തദവസരത്തില്‍ നല്‍കുകയുണ്ടായി.

അതോടൊപ്പം ഈ വര്‍ഷം മതബോധന സ്‌കൂളിലെ പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്റ്‌സ് ആയും, സമ്പൂര്‍ണ ഹാജര്‍ നേടിയും മാതൃകയായ കുട്ടികളെയും ആദരിച്ചു.

ഫോേട്ടാ: ജോസ് തോമസ്

 

Print Friendly, PDF & Email

Leave a Comment

More News