ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ചരിത്രമെഴുതും. ജൂലൈ 28 ന് വൈകുന്നേരമാണ് ഉദ്ഘാടനം നടക്കുക. ഐ.പി.സി.എന്‍.എ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. ഐപിസിഎന്‍എയുടെ ദേശീയ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. കാനഡയിലെ വിവിധ മാധ്യമ പ്രവര്‍ത്തകരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കമ്മ്യൂണിറ്റി ലീഡേഴ്‌സിനെയും മീഡിയ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആത്മീയ നേതാക്കളെയും, വ്യവസായികളെയും, അഭ്യുദയകാംക്ഷികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഐപിസിഎന്‍എ നേതാക്കള്‍ അറിയിച്ചു. മുഖ്യധാര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്ന ഈ പരിപാടി താത്പര്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാമെന്നും അതിനായി എക്‌സിക്യുട്ടീവ് കമ്മറ്റിയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
സമൂഹത്തിലെ അവഗണിക്കപ്പെടുന്നവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും നീതി സംലഭ്യമാക്കുന്നവാണ് മാധ്യമ പ്രവര്‍ത്തകന്‍. വാര്‍ത്തകള്‍ സത്യസന്ധമായും ധാര്‍മ്മികമായും നിര്‍ഭയമായും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യ പ്രക്രിയയിലെ നാലാം തൂണുകളാണ്. കഴിവുള്ളവരെ വളര്‍ത്താനും അഴിമതി നടത്തുന്നവരെ തകര്‍ക്കാനും മാധ്യമപ്രവര്‍ത്തരുടെ വാക്കുകള്‍ക്കാകും. അഴിമതയ്ക്കും മറ്റ് സാമൂഹ്യ കൊള്ളരുതായ്മകള്‍ക്കുമെതിരെ മാധ്യമങ്ങളൊന്നിച്ചാല്‍ രാജ്യം നന്മ നിറഞ്ഞതാകുമെന്ന് പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ് പറഞ്ഞു.
കാനഡയിലെ വരും ഇലക്ഷനിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ നിറസാന്നിധ്യവും ഉണ്ടായിരിക്കും
കാനഡയിലെ ഓരോ മാധ്യമപ്രവർത്തകരെയും ഈ പ്രോഗ്രാം ഒരുമിച്ച് നടത്തുവാൻ വേണ്ടി നിങ്ങളെ ഓരോരുത്തരെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു
എത്രയും പെട്ടെന്ന് നിങ്ങളുടെ സാന്നിധ്യം ഞങ്ങളെ അറിയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Shibu Kizhakkekuttu (President) +14168397744
Vincent Pappachan (Secretary) +14377785354
Anish Maramattam(Treasurer) +14373454447
Biju Kattathara (Vice President) +16477178578
Davis Ferandez (Joint Secretary) +16479809342
Jithu Nair (Joint Treasurer) +16479362464
Sethu Vidyasagar (Director Board Member) +16478860644
Kavitha K Menon (Director Board Member) +18733533886