പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമായി യുവനേതാവ് എത്തുമെന്നും ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാടിൻ്റെ വികസനത്തിനും പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും ഒപ്പം നിൽക്കുന്ന യുവനേതാവ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങുമെന്ന് ഷാഫി പ്രസ്താവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന സൂചനയും നൽകി.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ രാജിവെച്ച സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂത്ത് എത്തിയേക്കുമെന്ന് സൂചന.
ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ കേസിൽ പ്രതികളാകുമോ എന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം എന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ആവശ്യത്തിന് ഉള്ള പ്ലസ് വൺ സീറ്റുകൾ ഇല്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം എന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും പറഞ്ഞു.