ന്യൂജേഴ്സി : “ഫാമിലി ഫൺ ഇൻ ദി സൺ” എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, ന്യൂജെഴ്സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയൽ പാർക്കിൽ സംഘടിപ്പിച്ച പിക്നിക് വൻ വിജയമായി
പ്രസിഡന്റ് ഡോ. സോഫി വിൽസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിക്നിക്, ജന പങ്കാളിത്തത്തിലൂടെയും, കുട്ടികളെയും, മുതിർന്നവരേയും ഒരുമിച്ചു ആസ്വദിപ്പിച്ച മികവാർന്ന പരിപാടികളിലൂടെയും ശ്രദ്ധേയമായി. ഗുരു റുബീന സുധർമൻ, മാരി ചന്ദ്ര മുരുകൻ എന്നിവരുടെ മൂവ് 2 ബീറ്റ് ഡാൻസ് ശിൽപശാലയായിരുന്നു പിക്നിക്കിന്റെ മുഖ്യ ആകര്‍ഷണം.
പ്രഭാത ഭക്ഷണത്തിനു ശേഷം പിക്നിക്കിൽ പങ്കെടുത്ത എല്ലാവരും സ്വാദിഷ്ടമായ ബാർബക്യൂവിൽ പങ്കു ചേർന്നു. ബേക്ക് സെയിലും വിജയകരമായി നടത്തി.
കരുണ ചാരിറ്റീസ് കമ്മിറ്റി അംഗങ്ങളായ വത്സല നായർ, പ്രേമ ആൻഡ്രപ്പള്ളിയിൽ, പ്രീത നമ്പ്യാർ, സ്മിത മനോജ്, സിന്ധു അശോക്, മഞ്ജു ഹർഷൻ, ഷീല ശ്രീകുമാർ, റുബീന സുധര്‍മന്‍, നീന സുധീർ, റഹുമ സയ്യിദ്, ബീന തോമസ്, ജെസീക്ക തോമസ്, റെബേക്ക തോമസ് എന്നിവർ പിക്നിക്കിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചു. പിക്നിക്കിൽ പങ്കെടുത്ത എല്ലാ യുവ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു
ലോകമെമ്പാടുമുള്ള അശരണർക്കും, ദരിദ്രർക്കും കൈത്താങ്ങായി അനേകം വർഷങ്ങളായി സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്ന കരുണ ചാരിറ്റീസിന് ലഭിച്ചു വരുന്ന എല്ലാ പിന്തുണക്കും പ്രസിഡന്റ് ഡോ സോഫി വിൽസണും മറ്റു അംഗങ്ങളും നന്ദി രേഖപ്പെടുത്തി.