ഓള പരപ്പിലെ ഓർമ്മകളുമായി ‘മാമ്മൂടൻ’; റൂബി ജൂബിലി വാർഷിക ആഘോഷം ജൂലൈ 21ന്

തലവടി : ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ഞഞ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള തലവടി മാമ്മൂടനിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയെറിയും.ഇതു സംബന്ധിച്ച കരാർ ടീം അംഗങ്ങള്‍ അഡ്വ. മാമ്മൂട്ടിൽ ഉമ്മൻ എം.മാത്യുവുമായി കൈമാറി.

നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച്‌ 12ന് ആണ്. 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് കുമരകം ശ്രീ നാരായണ ട്രോഫി ടീം സ്റ്റാറിലൂടെ സ്വന്തമാക്കി. പിന്നീട് മിന്നും വിജയങ്ങളുടെ തുടർക്കഥ. എട്ട് തവണ നെഹ്റു ട്രോഫി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2023 ൽ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ആണ് ജേതാവ് ആയത്.ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമ്മൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാം(5) കരസ്ഥമാക്കി.

സണ്ണി മാമ്മുടന്റെ ഉടമസ്ഥതയിൽ ഉള്ള മാമ്മൂടൻ വള്ളം പലപ്പോഴും ചെറിയ തോതില്‍ പുതുക്കിയിട്ടുണ്ടങ്കിലും മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടിയും കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കിയും വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഒടുവിൽ പുതിക്കിയിരിക്കുന്നത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ട്. വാസു ആചാരി , ഉമ മഹേശ്വരൻ, കോവിൽമുക്ക് സാബു നാരായണന്‍ ആചാരി എന്നി വരാണ്‌ മുഖ്യ ശില്പികൾ.

നീരണിയലിന്റെ 40-ാം വാർഷികം മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ 21ന് 11.30ന് വള്ള പുരയിൽ വെച്ച് നടക്കും.അഡ്വ. ഉമ്മൻ എം. മാത്യു അധ്യക്ഷത വഹിക്കും. മുട്ടാർ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് മാമ്മുടൻ ഉദ്ഘാടനം ചെയ്യും.തലവടി ചുണ്ടൻ വള്ളം സമിതി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കുമെന്ന് മെറിലിൻ ഫിലിപ്പ് , ജെറി മാമ്മൂടൻ എന്നിവർ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News