ഫാമിലി & യൂത്ത് കോൺഫറൻസ് സുവനീർ റിലീസിന് തയ്യാർ

Souvenir Committee

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന സുവനീര്‍ ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലാങ്കസ്റ്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു.

കഴിഞ്ഞ 6 മാസമായി ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ സുവനീര്‍ കമ്മിറ്റിയുടെയും ഫൈനാന്‍സ് കമ്മിറ്റിയുടെയും കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് സുവനീര്‍ എന്ന് ചീഫ് എഡിറ്റര്‍ ദീപ്തി മാത്യു പറഞ്ഞു. സുവനീറിലേക്ക് ലേഖനങ്ങളും ക്രിയാത്മകമായ ആവിഷ്‌കാരങ്ങളും സംഭാവന ചെയ്ത വികാരിമാരുടെയും സഭാംഗങ്ങളുടെയും പരസ്യങ്ങളിലൂടെ പിന്തുണച്ച വ്യക്തികളുടെയും ബിസിനസ്സുകളുടെയും പിന്തുണ ദീപ്തി നന്ദിയോടെ സ്മരിക്കുന്നു.

സുവനീര്‍ കമ്മിറ്റി അംഗങ്ങളും ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങളും ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് സുവനീറിന്റെ പ്രചാരണത്തിനും ലേഖനങ്ങളും പരസ്യങ്ങളും ശേഖരിക്കാനും എത്തിയിരുന്നു. സുവനീര്‍ ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും വിജയകരമാക്കാന്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവും അമൂല്യമായിരുന്നെന്ന് ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍ അറിയിച്ചു.. കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ ജൂലൈ 11 വ്യാഴാഴ്ച അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സുവനീര്‍ പ്രകാശനം ചെയ്യുന്നതാണ്.

Finance Committee

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News