വിദേശ സർവ്വകലാശാലയിൽ നിന്നും അക്കാദമിക മികവിനുള്ള ഫൗണ്ടേഴ്‌സ് അവാർഡ് മെഡൽ നേടി മലയാളി

കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയ ജയശ്രീയ്ക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെൻ്റ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്നു കൃഷ്‌ണപ്രിയ.

യുദ്ധ സാഹചര്യങ്ങളിൽ നിന്നും കാനഡയിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ ഏകീകരണത്തിന് വേണ്ടിയുള്ള പദ്ധതികളും നയങ്ങളും എത്രത്തോളം ഫലപ്രദമാകുന്നുണ്ട്, അവയിലെ പരിമിതികളും പ്രശ്നങ്ങളും എന്തൊക്കെയാണ്? എന്ന റിസർച്ചാണ് കൃഷ്ണപ്രിയയെ മെഡലിന് അർഹയാക്കിയത്.

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ഡ്രൈവർ ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥയാണ് കൃഷ്ണപ്രിയ ഇപ്പോൾ. മുൻപ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ ആയിരുന്നു. മുൻ മനോരമ ന്യൂസ് സീനിയർ ക്യാമറാമാൻ തൃശൂർ സ്വദേശി രാജേഷ് രാഘവ് ആണ് ഭർത്താവ്. കുടുംബത്തോടൊപ്പം കാനഡയിലെ വിക്ടോറിയയിലാണ് സ്ഥിര താമസം. വെമ്പളളി, ഷാൻഗ്രിലയിൽ രാധാകൃഷ്ണൻ്റെയും ജയശ്രീയുടെയും മകളാണ്

കൃഷ്ണപ്രിയയും രാജേഷും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐപിസിഎന്‍എ)ചാപ്റ്ററിന്റെ മെമ്പറും കൂടിയാണ്.

Print Friendly, PDF & Email

Leave a Comment

More News