പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൗറിറ്റാനിയ തീരത്ത് ഈയാഴ്ച കുടിയേറ്റ ബോട്ട് മറിഞ്ഞ് 105 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 89 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്.
തിങ്കളാഴ്ച മുതൽ കരയിൽ അടിഞ്ഞ മൃതദേഹങ്ങൾ നാട്ടുകാർ സംസ്‌കരിച്ചു എന്ന് തെക്കുപടിഞ്ഞാറൻ പട്ടണമായ എൻഡിയാഗോയിലെ മത്സ്യബന്ധന അസോസിയേഷൻ പ്രസിഡൻ്റ് യാലി ഫാൾ പറഞ്ഞു.
കാനറി ദ്വീപുകളിൽ എത്താൻ ശ്രമിക്കുന്നതിനിടെ 2024ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ കടലിൽ 5,000 ത്തോളം കുടിയേറ്റക്കാർ അപ്രതീക്ഷിതമായി മരിച്ചതായി മൈഗ്രേഷൻ റൈറ്റ്സ് ഗ്രൂപ്പ് വാക്കിംഗ് ബോർഡേഴ്‌സ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ബോട്ട് മറിഞ്ഞതെന്ന് പശ്ചിമാഫ്രിക്കൻ രാജ്യത്തിൻ്റെ സർക്കാർ വാർത്താ ഏജൻസിയും മത്സ്യബന്ധന അസോസിയേഷൻ മേധാവിയും പറഞ്ഞു. 170 പേരുമായി യൂറോപ്പിലേക്ക് യാത്ര ചെയ്ത 89 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. അഞ്ചു വയസ്സുകാരി ഉൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി.
വിവരങ്ങൾ അനുസരിച്ച്, പശ്ചിമാഫ്രിക്കയുടെ തീരത്ത് നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാൻ്റിക് മൈഗ്രേഷൻ റൂട്ട് ലോകത്തിലെ ഏറ്റവും മാരകമായ റൂട്ടുകളിലൊന്നാണ്. ആഫ്രിക്കൻ കുടിയേറ്റക്കാർ സ്പെയിനിൽ എത്താൻ ഈ വഴി സാധാരണയായി ഉപയോഗിക്കുന്നു. വേനൽക്കാലമാണ് അതിൻ്റെ ഏറ്റവും തിരക്കേറിയ സമയം.