മലപ്പുറം: കുന്നുമ്മൽ മാസ് പി എസ് സി റീഡിംഗ് സ്പേസ് സിവിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റുമായ സബൂറ ബീഗം ഉദ്ഘാടനം ചെയ്തു. കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിക്കാനാകും എന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അവർ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ കെ എ മജീദ് സാർ മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന സ്ട്രാറ്റജിയെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ സുനിത ടീച്ചർ ആമുഖഭാഷണം നടത്തി, ഡയറക്ടർ കെ മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, പി പി ഷംസീർ, എൻ കെ അസീസ് മാസ്റ്റർ, ഖദീജ ടീച്ചർ, യു മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. പിഎസ്സി മത്സര പരീക്ഷകൾക്ക് ഗൗരവത്തോടെ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് മലപ്പുറത്ത് റീഡിംഗ് സ്പേസ് സംവിധാനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
More News
-
മിത്സുബിഷി ഹെവി രണ്ടാം തവണയും H2A റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു
മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് തങ്ങളുടെ H2A റോക്കറ്റിൻ്റെ 49-ാമത് വിക്ഷേപണം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. അനുകൂലമല്ലാത്ത ഉയർന്ന നിലയിലുള്ള കാറ്റാണ് കാരണം. കഗോഷിമ... -
“ഭിന്ദ്രൻവാലെ ഒരു സന്യാസി ആയിരുന്നില്ല…”: ‘എമര്‍ജന്‍സി’ എന്ന തന്റെ ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെതിരെ കങ്കണ റണാവത്ത്
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘എമർജൻസി’ റിലീസ് വൈകുന്നതിൽ പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി... -
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ ലഫ്. ഗവര്‍ണ്ണറെ കാണും; രാജി സമര്‍പ്പിക്കാന്‍ സാധ്യത
ന്യൂഡൽഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയെ എൽജി സെക്രട്ടേറിയറ്റിൽ കാണും....