ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.
കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും സംഭാഷണങ്ങളാല്‍ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായി ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ഉടൻ ലഭിക്കും.
തുലാം: നിങ്ങളുടെ മോശം മനോഭാവവും വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ ഇന്ന് നശിപ്പിക്കപ്പെട്ടേക്കാം.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം നിങ്ങൾക്ക് അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് നക്ഷത്രങ്ങൾ അനുകൂലമാണ്. നിങ്ങള്‍ക്കായുള്ള ആ വ്യക്തിയെ കണ്ടുമുട്ടും.
ധനു: ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവും ഉളള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. മാതാപിതക്കളുടെ ഭാഗത്തുനിന്നും നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ഉള്ള ബിസിനസ് സംബന്ധമായ കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമാകും. വാണിജ്യസംരംഭത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും പ്രശംസ നേടാന്‍ സാധ്യതയുണ്ട്. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ വീട്ടിലെത്തുക. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. സമൂഹത്തിലെ നില ഉയരുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.
മകരം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും, മറ്റേ ഭാഗം ഗുണകരമായിരിക്കില്ല. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇന്ന് നല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കണ്ടുകൊണ്ട് മതിപ്പുള്ളവരാകും.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറിനില്‍ക്കണം. സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ അല്ലെങ്കില്‍ കപട ചിന്തകൾ, അശുഭാപ്തിവിശ്വാസം എന്നിവയ്ക്ക് അടിമപ്പെട്ടേക്കാം. ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.
മീനം: എല്ലാ കലാകാരന്മാര്ക്കും ഇന്ന് അവരുടെ തുറകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാകുന്നു ഇത്. നിരന്തരമായ അധ്വാനത്തിന് ശേഷം ഇന്ന് നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിയോ ഔട്ടിങ്ങോ നടത്താൻ പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.
മേടം: ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ, തൊഴിൽപരമോ ആകാം. അല്ലെങ്കിൽ നിങ്ങളുടെ കരിയർ, സാമൂഹിക ഒത്തുചേരൽ, സാമ്പത്തിക നേട്ടങ്ങൾ എന്നിവയിലേതെങ്കിലും സംബന്ധിച്ചുള്ളതാകാം. ഏതായാലും നിങ്ങൾ എപ്പോഴും മികച്ചവരാണ്. ഇന്ന് സമ്പന്നമായ ഓഹരികളിലേക്ക് നയിക്കുപ്പെടാം.
ഇടവം: സൗമ്യ സംഭാഷണം കൊണ്ടും തുറന്ന പെരുമാറ്റം കൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് സഹായിക്കും. കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും തിളങ്ങാന്‍ അവസരം ലഭിക്കും. പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
മിഥുനം: ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയും ഉണ്ടാകും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല.
കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അതു നിങ്ങൾക്കായി ഒരു വിജയ സാഹചര്യം സൃഷ്ടിക്കുമ്പോള്‍, കച്ചവടക്കാരെയും അതു സഹായിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക.