ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ് (47) അന്തരിച്ചു.
ഭാര്യ ജ്യോതി (നഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ) കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്.
മക്കൾ: ഗോഡ്വിന്, ഗാഡ്വിൻ, എലിസബത്ത്, റോസ്.
പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ.
സംസ്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കൾ രാവിലെ 9:30ന് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും, തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main Street, Pearland, TX 77581) സംസ്കാരവും നടത്തുന്നതാണ്.