അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്വന്ഷന് തിരഞ്ഞെടുത്തു. തന്റെ വൈസ് പ്രസിഡന്റായി ട്രംപ് സെനറ്റര്‍ വാന്‍സിനെ നിര്‍ദേശിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് തയ്യാറായി കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി
പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും തന്നെ വരുമെന്നാണ് നിലവില്‍.
അതിന് മാറ്റമുണ്ടാകുമോ എന്നത് ഡെമോക്രാറ്റിക് കണ്വെന്ഷന് വരെ കാത്തിരിക്കണം. ട്രംപുമായി നടന്ന കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രസിഡന്റ് ബൈഡന്റ് പ്രകടനം വളരെ മോശമായി വിലയിരുത്തപ്പെടുകയുണ്ടായി. അവതാരകന്റെ പല പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും ശരിയായി മറുപടി പറയാന്‍ കഴിയാതെ ബൈഡന് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മാത്രമല്ല, ട്രംപിന്റെ ആക്രമണത്തെ ചെറുത്തു നില്ക്കാന് കഴിയാത്ത അവസ്ഥയുമുണ്ടായി.
ബൈഡന്റെ ഓര്‍മ്മ കുറവും പ്രായാധിക്യം പ്രകടമാക്കിയ ഏറ്റവും പരിതാപകരമായ ഒരു ഡിബെറ്റായിരുന്നു അത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പോലും അദ്ദേഹത്തിനെ പിന്തുണ നഷ്ട്ടപ്പെട്ടുഎന്ന് തന്നെ പറയാം. പൊതുജനത്തിന്റെ അഭിപ്രായത്തില്‍ പോലും വന്‍ ഇടിവ് ബെൈഡന് ഉണ്ടാകാന്‍ കാരണമായി. അതുകൊണ്ട് തന്നെ ബൈഡനെ വീണ്ടും മത്സരിപ്പിക്കുന്നത് പരാജയപ്പെടാന്‍ കരണമാകുമെന്ന് ഡെമോക്രറ്റിക് പാര്‍ട്ടിയില്‍ തന്നെ ശക്തമായ അഭിപ്രായമുണ്ട്.
ബൈഡന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം ശരാശരിയില്‍ താഴെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് വിദേശ നയത്തില്‍. ലോക പോലീസ്സറെന്ന അമേരിക്കായുടെ വിളിപ്പേരിന് തന്നെ അതെ കോട്ടം തട്ടിച്ചു. റഷ്യ യുക്രയ്ന് യുദ്ധത്തില്‍ അമേരിക്കയുടെ മധ്യസ്ഥതക്ക് പുല്ലു വില കല്‍പ്പിച്ചുകൊണ്ട് റഷ്യ അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നപ്പോള്‍ അത് അമേരിക്കയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിഎന്ന് തന്നെ പറയാം. ഇസ്രായേല്‍ പലസ്തീന് പോരാട്ടത്തില്‍ അമേരിക്ക വെറും കാഴ്ചക്കാരായി മാറിയെന്നതാണ് സത്യം.
ഇസ്രായേലിന് പിന്തുണയുമായി ആദ്യം രംഗത്തു വന്നെങ്കിലും പിന്നീട് ആരുടെ ഭാഗത്ത് നില്‍ക്കണമെന്ന് നിച്ഛയമില്ലാത്ത
അവസ്ഥയുണ്ടായി അമേരിക്കക്ക്. മുന്‍കാലങ്ങളില്‍ അമേരിക്കയുടെ നിലപാടിനെ ഭയഭക്തിബഹുമാനത്തോടെ വിലകല്പിച്ചിരുന്ന ലോക രാഷ്ട്രങ്ങള്‍ക്ക് ഇന്നതില്ല. അതിനു പ്രധാന കാരണം അമേരിക്കയുടെ ഭരണ നേതൃത്വത്തിന്റെ തണുപ്പന്‍ പ്രവര്‍ത്തന രീതിയും നിര്‍ദ്ദേശം നല്‍കുന്നതിലെ ബലഹീനതയുമാണ്. കഴിഞ്ഞ ഭരണം വരെ അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ അതിനു വിപരീതമാണ്. ചുരുക്കത്തില്‍ അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേറ്റുയെന്നു തന്നെ പറയാം കഴിഞ്ഞ നാലുവര്‍ഷം. അതിനു കാരണം പ്രസിഡന്റിന്റെ തണുപ്പന്‍ പ്രവര്‍ത്തന രീതിയാണെന്നാണ് വിമര്‍ശിക്കുന്നത്.
അധികാരം ആവോളം ഉണ്ടായിട്ടും അത് ഉപയോഗിക്കേണ്ടതെപ്പോഴെന്നും എവിടെയെന്നും അറിയാത്ത അവസ്ഥയെന്നു വേണം ബൈഡന്റ് കാലഘട്ടം. ചുരുക്കത്തില്‍ അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേറ്റുയെന്നു തന്നെ പറയാം. കഴിഞ്ഞ നാലുവര്‍ഷം. അതിനു കാരണം പ്രസിഡന്റിന്റ് തണുപ്പന്‍ പ്രവര്‍ത്തന രീതിയാണെന്നാണ് വിമര്‍ശിക്കുന്നത്. ഇത് തുടര്‍ന്നു പോകുകയാണെങ്കില്‍ ഒന്നാമനെന്നതില്‍ നിന്ന് രണ്ടാമനിലേക്ക് പോകാന്‍ അധിക ദൂരമില്ലയെന്നതാണ് സത്യം.
സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുന്നതില്‍ പോലും ബൈഡന് മറ്റ് പ്രസിഡന്റുമാരെ അപേക്ഷിച്ച് ഏറെ പിന്നില്‍ പോയി എന്നതാണ് സത്യം. സാമ്പത്തീക മുന്നേറ്റമുണ്ടാക്കുന്നതായ എടുത്തു പറയത്തക്ക പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ഇന്‍ഫ്രാ സ്ട്രക്ച്ചറില്‍ രണ്ടര മില്യണ്‍ അനുവദിച്ചു എന്നതാണ് എടുത്തുപറയത്തക്കതായ ഒന്ന്. അതില്‍ പുതിയ റോഡുകളും പാലങ്ങളും പണിയുന്നതിനും പഴയവയുടെ അറ്റകുറ്റപ്പണിനടത്തുന്നതിനുമാണ് കൂടുതല്‍ തുക നല്‍കിയിരിക്കുന്നത്. അങ്ങനെയൊരു തണുപ്പന്‍ ഭരണമെന്നാണ് ബൈഡന് ഭരണത്തെ വിശേഷിപ്പിക്കുന്നത്.
ബൈഡനെ മാറ്റി പകരം ആളെ കൊണ്ടുവരാന്‍ ഡെമോക്രറ്റിക്ക് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്. മുന്‍ സ്പീക്കര്‍ നാന്‍സി പെലോസ്കി ഉള്‍പ്പടെയുള്ളവര്‍ അത്തരത്തില്‍ അഭിപ്രായം പറയുകയുണ്ടായി. അതുകൂടാതെ ജനങ്ങളും ഏറക്കുറെ ആ അഭിപ്രായത്തിലാണ്. ഇതെല്ലം കൂടി കണക്കിലെടുക്കാന്‍ പാര്‍ട്ടി തയ്യാറായാല്‍ ബൈഡനു പകരക്കാരന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസോം, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍, ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്കര്‍, പെന്സാല്വാനിയ ഗവര്‍ണ്ണര്‍ ജോഷ് സാപ്പിറോ, നിലവിലെ ട്രാന്സ്പോര്ടാഷന് സെക്രട്ടറി പീറ്റ് ബുട്ടിഗീഗ്, ന്യൂജെഴ്സി സെനറ്റര്‍ കോറി ബുക്കര്‍, മിനസോട്ട സെനറ്റര്‍ ക്ളോ ബിച്ചര്‍. കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഇവരില്‍ ആരെങ്കിലുമാകാം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി അല്ലെങ്കില്‍ കമല ഹാരിസിനെ വിശ്വാസമുള്ള മറ്റാരെങ്കിലും. ഒരു
കാര്യം വ്യക്തമാണ് ഡെമെക്രറ്റിക് പാര്‍ട്ടിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഒരു ചര്‍ച്ച തന്നെയാണ്. ആരായാലും ബൈഡനെക്കാള്‍ ചെറുപ്പവും കരുതരുമാകുമെന്നതിന് സംശയമില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് വൈസ് പ്രെസിഡന്റ് ആയി വാന്‍സിനെ തിരഞ്ഞെടുത്തതോടെ ആവേശമുണ്ടാക്കിയെന്നുതന്നെ പറയാം. എണ്‍പത്തിനോടടുത്ത ട്രംപ് ആരോഗ്യവാനായെ കാണപ്പെടുന്നതോടെ അദ്ദേഹത്തിന്റെ പ്രായം ചര്‍ച്ച ആകുന്നതേയില്ല. ഈ മാസം അവസാനത്തോടെ തെരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. അത് കഴിഞ്ഞാണ് അങ്കം കുറിക്കുന്നത്.