ട്രം‌പിനെതിരെയുണ്ടായ വധ ശ്രമം; ഇന്ത്യ അപലപിച്ചു

ന്യൂഡൽഹി: അമേരിക്ക ഒരു ജനാധിപത്യ രാജ്യമാണെന്നും, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൻ്റെ റിപ്പോർട്ടുകൾ കണ്ട് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തുവെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ ഇവിടെ പ്രതിവാര മാധ്യമ സമ്മേളനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

“രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല” എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എംഇഎ വക്താവ് ആവർത്തിച്ചു.

“മുൻ യു എസ് പ്രസിഡന്റ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു, മരിച്ചവരുടെ കുടുംബത്തോടും പരിക്കേറ്റവരോടും അമേരിക്കൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യുഎസ് ഒരു ജനാധിപത്യ രാജ്യമാണ്, ഞങ്ങൾ അവർക്ക് ആശംസകൾ നേരുന്നു,” MEA വക്താവ് പറഞ്ഞു.

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പെൻസിൽവാനിയയിൽ വധശ്രമത്തിന് ഇരയായത് ജനക്കൂട്ടത്തെ പരിഭ്രാന്തിയിലാഴ്ത്തി, ട്രംപിനെ അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുടുംബത്തോടൊപ്പം റാലിയിൽ പങ്കെടുത്ത മുൻ അഗ്നിശമനസേനാ മേധാവിയും തോക്കുധാരിയും കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ട്രംപിനെതിരായ വധശ്രമത്തിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. “എൻ്റെ സുഹൃത്ത് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതക്കും ഒപ്പം ഉണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

അതുപോലെ, വധശ്രമത്തിൽ താൻ അതീവ ആശങ്കാകുലനാണെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News