സീറോ മലബാര്‍ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 13-ാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌പോര്‍ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശിക തലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗത മിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ലീഗ്, സെമി ഫൈനല്‍, മത്സരങ്ങളും, ഫൈനലും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അഭിലാഷ് രാജന്‍ (215 410 9441), ജിതിന്‍ പോള്‍ (267 632 1180) എന്നിവരെ സമീപിക്കുക.

സീറോ മലബാര്‍ ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ശനിയാഴ്ച ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. ഇടവക വികാരിയുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും, ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി സെബാസ്റ്റ്യന്‍ (പ്രധാന കൈക്കാരന്‍) 267 809 0005, ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850.

 

Print Friendly, PDF & Email

Leave a Comment

More News