അങ്കോല: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ഗംഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.
Update on operation at Shiroor landslide.
One truck has been definitively located in the water and that the naval deep divers will attempt anchoring shortly.
The long arm boomer excavator will be used to dredge the river.
Advanced drone based Intelligent Underground Buried…— Krishna Byre Gowda (@krishnabgowda) July 24, 2024