സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ശനിയാഴ്ച

എടത്വ: അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ ജൂലൈ 27ന് രാവിലെ 9:00 മണിക്ക് ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടക്കും.

പൊതുസമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. ഡി സുരേഷ് അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത ജിതിൻ ബോധവത്ക്കരണ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ജനറൽ മെഡിസിൻ, ഇഎൻടി, ത്വക്ക് -ദന്ത – അസ്ഥി – സാമൂഹിക ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News