ചിങ്ങം: നിങ്ങളുടെ ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ജോലിയിൽ നിങ്ങൾ ആവശ്യബോധവും വസ്തുനിഷ്ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം നിങ്ങൾ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ ട്രിപ്പ് നടത്തുകയോ രാത്രി യാത്ര നടത്തുകയോ ചെയ്യും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കും.
തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക.
വൃശ്ചികം: സമൂഹം ഇന്ന് നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. ഇന്ന് നിങ്ങൾക്ക് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. വിദ്യാർഥികൾക്ക് ഇന്നത്തെ ദിനം വളരെ നല്ലതായിരിക്കും.
ധനു: ഇന്ന് നിങ്ങള്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചയ്ക്ക് ശേഷം പണസംബന്ധമായ കാര്യങ്ങളിൽ നിങ്ങള്‍ക്ക് സമ്മര്‍ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും നിങ്ങള്‍ കൃത്യമായി ചെയ്യുക. വളരെ നല്ലരീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.
മകരം: ജോലിക്ക് മുൻഗണന നല്‍കുന്നതിന്റെ പേരിൽ ജീവിതപങ്കാളിയുമായി നിങ്ങള്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി വിരുന്നുസത്കാരത്തിൽ ഏര്‍പ്പെടാൻ അവസരം ലഭിക്കും. അത് അവരിൽ സന്തോഷം ഉണ്ടാക്കും.
കുംഭം: ഇന്ന് നിങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത്, നിങ്ങള്‍ നിങ്ങളുടെ പബ്ലിക് റിലേഷൻ വൈദഗ്ധ്യങ്ങൾ പെട്ടെന്നു മെച്ചപ്പെടുത്തും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും.
മീനം: നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ച് കൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ഇന്ന് നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും, പ്രശ്നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. നിങ്ങൾ നല്ലതുപോലെ ചിന്തിച്ചും, സൂക്ഷിച്ചും വേണം പുതിയ കാര്യങ്ങൾ ആരംഭിക്കാൻ.
മേടം: വികാരങ്ങൾ ഇന്ന് നിങ്ങൾക്ക് തടസം സ്യഷ്ടിക്കും. കാര്യങ്ങൾ തെറ്റായി പോകുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. നിങ്ങളുടെ തീരുമാനങ്ങൾക്ക് വ്യക്തത കുറയുകയും വിജയത്തിന്റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും.
ഇടവം: നിങ്ങളുടെ കുടുംബത്തെയോ കുട്ടികളെയോ കുറിച്ചുളള നല്ല വാർത്തകൾ ഇന്ന് നിങ്ങളെ സന്തുഷ്ടനാക്കാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ബാല്യകാല സുഹൃത്തുക്കളെ കണ്ടെത്തുകയും, നഷ്ടപ്പെട്ടുപോയ സ്കൂൾ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഒരു വാഗ്ദത്തദിനം ആയിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ – കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.
മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ന് നിങ്ങൾ തീരുമാനങ്ങൾ എടുക്കാവൂ. ഇന്ന് നിങ്ങൾ കാര്യങ്ങൾ സാധാരണ പോലെ കൈകാര്യം ചെയ്യും. വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ താത്പര്യങ്ങൾ കൊണ്ട് തന്നെ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത് ബുദ്ധിമുട്ടാതെ ആദ്യം സ്വന്തം താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.
കര്‍ക്കടകം: ശുഭകരമായ ഒരു ജോലി നിങ്ങളിന്ന് തുടങ്ങും. ഉല്ലാസാഘോഷത്തിന് പുറപ്പെടും മുൻപ് നിങ്ങൾ കഠിനജോലി തീർക്കേണ്ടതാണ്.