വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി ശശി മോങ്ങം ഉദ്ഘാടനം ചെയ്യുന്നു

പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകലാ അദ്ധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹസനുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗം കോഓര്‍ഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനറായ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹരിപ്രിയ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൻവർ അബ്ദുല്ല, അദ്ധ്യാപകരായ സജീഷ്, ഡോക്ടർ നിഷ, ആശ, സഫ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News