റോഡിന്റെ ഇരുവശത്തു നിന്നും കറുകൽ വളർന്ന് ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു

നീരേറ്റുപുറം: നെടുംപുറം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ (ജലമേള വാർഡ്), നീരേറ്റുപുറം എ എൻസി ജംഗ്ഷൻ മുതൽ, നെടുമ്പ്രം അന്തി ചന്തക്കടവ് വരെ ഒരു കിലോമീറ്റർ വരുന്ന റോഡിലൂടെ ഉള്ള യാത്ര ദുഷ്കരം. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി കടന്നുപോകുന്ന ഈ വഴിയിൽ ഇന്ന് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ക്യാൻസർ രോഗികളും, വാർദ്ധക്യത്തിൽ കഴിയുന്ന നിരവധി രോഗികളും ഉള്ള ഈ വാർഡിൽ പാലിയേറ്റീവ് കെയർ വാഹനങ്ങൾക്ക് പോലും. വരാൻ പറ്റാത്ത അവസ്ഥയാണ്. 4 മീറ്റർ വീതിയുള്ള ടാറിങ്ങോടുകൂടിയ ഈറോഡ് ഇന്ന് കഷ്ടിച്ച് 2 മീറ്റർ ആയിരിക്കുന്നു. ഈഴജന്തുക്കളുടെ ശല്യം മൂലം കാൽനടക്കാർക്ക് പോലും നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലായി.

മണിമലയാറിന്റെ തീരത്തോടുകൂടിയുള്ള ഈ ഒരു കിലോമീറ്റർ റോഡിൽ ഇപ്പോൾ വെള്ളക്കെട്ടും അതി രൂക്ഷമാണ്. രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കും പ്രവർത്തനരഹിതമാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ മേൽനടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്റെ സമീപത്തോടുകൂടി കടന്നു പോകുന്ന നീരേറ്റുപുറം പാലത്തിൽ നിന്നും മാലിന്യം തള്ളുന്നത് പതിവാണ്.

പരസ്യ ബോർഡുകളോടൊപ്പം ലൈറ്റുകൾ ആദ്യകാലഘട്ടത്തിൽ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ ബോർഡുകൾ മാത്രമേയുള്ളൂ. ലൈറ്റുകൾ ഉപയോഗശൂന്യമാണ്. ദുരന്തങ്ങൾ വന്നശേഷം പ്രതികരിക്കാതെ എത്രയും വേഗം വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും പൊതുപ്രവർത്തകനുമായ അഞ്ചു കോച്ചേരി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News