അട്ടമലയിൽ കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

വയനാട്: വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലൊന്നായ അട്ടമലയിൽ കെഎസ്ഇബി ബുധനാഴ്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. മൂന്ന് ട്രാൻസ്‌ഫോർമറുകളിലേക്കുള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനായി കെഎസ്ഇബി ജീവനക്കാർ 11 കെവി വിതരണ ശൃംഖല പുനർനിർമ്മിച്ചു. അട്ടമലയിൽ നാനൂറോളം വീടുകളിൽ വിതരണം പുനഃസ്ഥാപിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.

ചൂരൽമലയിൽ നിന്ന് അട്ടമലയിലേക്ക് താത്കാലിക പാലം വഴി ആളും ഉപകരണങ്ങളും കയറ്റിയാണ് ജോലി പൂര്‍ത്തിയാക്കിയത്. മേപ്പാടി ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റൻ്റ് എൻജിനീയറുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളാണ് ബുധനാഴ്ച രാവിലെ മുതൽ ഈ മേഖലയിൽ അറ്റകുറ്റപ്പണികൾ നടത്തിയത്.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂന്നര കിലോമീറ്റർ ഹൈടെൻഷൻ വൈദ്യുതി ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും തകർന്നതായി കെഎസ്ഇബിയുടെ പ്രാഥമിക വിലയിരുത്തി. ആറ് ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ രണ്ട് ട്രാൻസ്ഫോർമറുകൾ നഷ്ടപ്പെട്ടു. മൂന്ന് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News